ഡെയ്‌സിയുടെ ദുര്‍വിധി മനസ്സ് പിളര്‍ക്കും, ഇരുകണ്ണുകളുമില്ലാതെ ഒരു പെണ്‍കുഞ്ഞ്

single-img
3 April 2015

awrfawawrfawഈ ഒരു ദുരവസ്ഥ ഒരച്ഛനും അമ്മയ്ക്കും ഉണ്ടാകരുത്. ആറ്റുനോറ്റ് ഉണ്ടായ കുഞ്ഞിനെ ഇരുകണ്ണുകളും നല്‍കാതെ ദൈവം ക്രൂരത കാട്ടിയപ്പോള്‍ ഈ മാതാപിതാക്കളുടെ നെഞ്ച് പിളരുകയാണ്.

ബ്രിട്ടനിലെ സൌത്ത് വെയില്‍സ് സ്വദേശികളായ ആന്‍ഡ്രൂ സ്മിത്ത്- ഡാനിയല്ല ദമ്പതികള്‍ക്ക് പിറന്ന ഡെയ്‌സി എന്ന പെണ്‍കുഞ്ഞാണ് ജന്മനാ കണ്ണുകളില്ലാതെ പിറന്നത്. കുഞ്ഞിന് ജന്‍മനാ കണ്ണുകളില്ലാത്ത അപൂര്‍വ്വമായ അനോഫ്താല്‍മിയ എന്ന രോഗമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ കുഞ്ഞിന്റെ തലച്ചോറില്‍ ഒരു മുഴ ഉള്ളതായി സ്‌കാന്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, ഗര്‍ഭച്ഛിദ്രം നടത്തേണ്ടതില്ല എന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം.

കുഞ്ഞിന് ഒരിക്കലും കാഴ്ച ശക്തി ഉണ്ടാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അപൂര്‍വ്വമായ രോഗം ബാധിച്ച കുഞ്ഞിന്റെ അവസ്ഥ ആരെയും വേദനിപ്പിക്കുന്നതാണ്.തങ്ങള്‍ക്കാവുന്ന വിധത്തില്‍ ചികില്‍സ തുടരുമെന്ന് ഇവര്‍ പറയുന്നു.