ഭർത്താവിന്റെ അച്ഛനും അമ്മക്കും മരുമകൾ മൂത്രമൊഴിച്ച് ചായ നൽകി

single-img
3 April 2015

bride_2ഭർത്താവിന്റെ അച്ഛനും അമ്മക്കും മരുമകൾ മൂത്രമൊഴിച്ച് ചായ നൽകി. മധ്യപ്രദേശിലാണ് സംഭവം. ദീപക് നഗ്വൻഷിയുടെ അച്ഛനമ്മമാർക്ക് മരുമകൾ രേഖ നല്കിയ ചായയിലാണ് അല്പം മൂത്രം കൂടി ചേർത്ത് നൽകിയത്.

കുടുംബ പ്രശ്നത്തെ തുടർന്ന് പിണങ്ങി കഴിയുന്ന മരുമകളുടെ കൂടെ താമസിക്കുന്ന ചെറുമകളെ കാണാൻ ചെന്നതായിരുന്നു ഈ വൃദ്ധമാതാപിതക്കൾ.  ചെല്ലുമ്പോൾ എല്ലാം രേഖ പുഞ്ചിയോടെ ഒരു കപ്പ്‌ ചായയും നൽകുമായിരുന്നു. ഒരു ദിവസം രേഖയുടെ ഈ സ്നേഹപ്രകടനത്തിൽ സംശയം തോന്നിയ അമ്മായിയമ്മ ചായെടുക്കാൻ അടുക്കളയിലേക്കു പോയ യുവതിയുടെ പുറകെ പോയി,  കണ്ടതാകട്ടെ തങ്ങൾക്ക് നൽകാനുള്ള ചായ പാത്രത്തിൽ മൂത്രമൊഴിക്കുന്ന മരുമകളെയും.

ഇത് കണ്ട്  അമ്മായിയമ്മ ഉടൻ തന്നെ ഭർത്താവിനെയും മകനെയും കാര്യങ്ങൾ  അറിയിക്കുകയും , പോലീസിൽ പരാതിപ്പെടുകയും ചെയ്തു. എന്നാൽ തങ്ങൾ ഇടപെടേണ്ട വിഷയമല്ല ഇത് എന്ന് പറഞ്ഞ് പോലീസ് ദീപക്കിനെയും കുടുംബത്തെയും ഒഴിവാക്കി. തുടർന്ന് കുടുംബ പരമായി തന്നെ തീരുമാനങ്ങൾ എടുത്ത ദീപക്കിന്റെ കുടുംബം അമ്മയിയച്ഛനെയും അമ്മായിയമ്മയെയും മൂത്രം കുടിപ്പിച്ച മരുമകളെ പടിക്ക് പുറത്താക്കി.