മുഖ്യമന്ത്രി കള്ളന് കഞ്ഞി മാത്രമല്ല വെക്കുന്നത് പായസം കൂട്ടി സദ്യ കൊടുക്കുകയാണ് ചെയ്യുന്നതെന്ന് വിഎസ്

single-img
3 April 2015

vsതിരുവനന്തപുരം: മുഖ്യമന്ത്രി കള്ളന് കഞ്ഞി മാത്രമല്ല വെക്കുന്നത് പായസം കൂട്ടി സദ്യ കൊടുക്കുകയാണ് ചെയ്യുന്നതെന്ന്  വിഎസ് അച്യുതാനന്ദന്‍റെ പരിഹാസം.  ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെഎം മാണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വയം ജഡ്ജി ചമയുകയാണ്. മാണിയെ കുറ്റവിമുക്തനാക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് എന്നാണ് ജഡ്ജിയുടെ അധികാരവും പദവിയും ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

വിജിലന്‍സോ കോടതിയോ മാണി കൈക്കൂലി വാങ്ങിയില്ലെന്ന് ഇതുവരെ പറഞ്ഞില്ല. ഇതിനിടയില്‍ മാണിയെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് വിഎസ് കുറ്റപ്പെടുത്തി.