ആദ്യം കോൺഗ്രസുകാർ കാണാതെപോയ സ്വന്തം നേതാവിനെ കണ്ടുപിടിക്കട്ടേ, എന്നിട്ട് പ്രധാനമന്ത്രിയുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കൂ- അമിത്ഷാ

single-img
3 April 2015

Amit-Shah-AFPബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നതിന് പകരം സ്വന്തം നേതാവിനെ കണ്ടുപിടിക്കാൻ കോൺഗ്രസുകാരോട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പരിഹാസം. പ്രധാനമന്ത്രിയുടെ കുറ്റങ്ങള്‍ കണ്ടെത്തുന്നതിനു പകരം കാണാതായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടുപിടിക്കണമെന്ന് ബെംഗലുരുവില്‍ നടക്കുന്ന ദേശീയ നിര്‍വാഹക സമിതിയില്‍ അധ്യക്ഷപ്രസംഗത്തിനിടെ അമിത്ഷാ പറഞ്ഞു. നരേന്ദ്രമോദി പ്രധാനമന്ത്രിയും അമിത് ദേശീയ അധ്യക്ഷനുമായ ശേഷമുള്ള ബി.ജെ.പിയുടെ ആദ്യ നിര്‍വാഹക സമിതിയോഗമാണ് ഇത്.

2014 പാര്‍ട്ടിയുടെ വിജയ വര്‍ഷമാണെന്ന് അമിത് ഷാ പറഞ്ഞു. ബി.ജെ.പിയുടെ അംഗസംഖ്യ 10 കോടി കവിയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. മോദിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തും. മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ കേരളം നേടിയ മുന്നേറ്റത്തേയും ദേശീയ നിര്‍വാഹക സമിതി യോഗം അഭിനന്ദിച്ചു.

വിവാദങ്ങള്‍ക്ക് വിരാമമിട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി യോഗത്തില്‍ പങ്കെടുത്തു.

അടുത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന കേരളവും തമിഴ്‌നാടുമുള്‍പ്പെടെ ബിജെപി ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കാനും ബി.ജെ.പി നേതൃത്വം തീരുമാനിച്ചിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ തന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രചരണ പരിപാടികളുണ്ടാകുമെന്ന് ഇതിന് മുന്നോടിയായി നടന്ന ഭാരവാഹിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.