ഷാരൂഖ് ഖാനും കാജോളും ഒന്നിക്കുന്ന ‘ദില്‍വാലെ’ ക്രിസ്തുമസിന് എത്തും

single-img
3 April 2015

SRK_kajolഷാരൂഖ് ഖാനും കാജോളും ഒന്നിക്കുന്ന ‘ദില്‍വാലെ’ ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ രോഹിത് ഷെട്ടി. ഏറെക്കാലങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ഗോവയില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കവെയാണ് ഷെട്ടി ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. ‘ദില്‍വാലെ’ പൂര്‍ണ്ണമായും ഒരു രോഹിത് ഷെട്ടി ചിത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാരൂഖിനും കാജോളിനും പുറമേ വരുണ്‍ ധവാനും കൃതി സനോണും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.