കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ മാനസികാവസ്ഥ മാനഭംഗം ചെയ്യുന്നയാളിന്റേതിന് സമാനം- ലസ്‌ലി ഉദ്വിന്‍

single-img
3 April 2015

lesliന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ മാനസികാവസ്ഥ മാനഭംഗം ചെയ്യുന്നയാളിന്റേതിന് സമാനമെന്ന്  ബ്രിട്ടീഷ് സംവിധായിക ലസ്‌ലി ഉദ്വിന്‍.  കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അവർ. മാനഭംഗം ചെയ്യുന്നയാളില്‍ നിന്ന് വ്യത്യസ്തമല്ല ഗിരിരാജ് സിങിന്റെ മനോഭാവമെന്ന് അവര്‍ പറഞ്ഞു.

ഇത്തരം പരാമര്‍ശങ്ങള്‍ എന്നെ അസ്വസ്ഥയാക്കുന്നു. നിര്‍ഭയ ഡോക്യുമെന്ററി മാനഭംഗ കേസ് പ്രതികള്‍ക്ക് അനാവശ്യ പരാമർശം നടത്താൻ അവസരം കൊടുത്തുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് എന്തിനാണ് ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ വര്‍ഷങ്ങളായി രാഷ്ട്രീയ നേതാക്കള്‍ക്ക് അവസരം നൽക്കുന്നതെന്നും അവര്‍ ചോദിച്ചു. ഡല്‍ഹി മാനഭംഗ കേസ് പ്രതി മുകേഷ് സിങിന്റെ പരാമര്‍ശത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഗിരിരാജ് സിങിന്റെ പരാമര്‍ശമെന്നും അവര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഗിരിരാജ് സിങിനെ നീക്കണമെന്നും ലസ്‌ലി ഉദ്വിന്‍ ആവശ്യപ്പെട്ടു. സോണിയഗാന്ധിയ്ക്ക് വെളുത്ത തൊലിയുള്ളത് കൊണ്ടാണ് കോണ്‍ഗ്രസ്സ് അവരെ അംഗീകരിച്ചതെന്ന് ഗിരിരാജ് സിങ് പറഞ്ഞിരുന്നത്.