ദുഃഖവെള്ളി ദിനത്തിലെ ജഡ്ജിമാരുടെ യോഗം; ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ കത്തിന് ചീഫ് ജസ്റ്റിസിന്റെ മറുപടി

single-img
3 April 2015

cheifന്യൂഡല്‍ഹി: ദുഃഖവെള്ളി ദിനത്തില്‍ ജഡ്ജിമാരുടെ യോഗം വിളിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ് നല്‍കിയ കത്തിന് ചീഫ് ജസ്റ്റിസിന്റെ മറുപടി. കുര്യന്‍ ജോസഫിന്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു മറുപടി നല്‍കിരിക്കുന്നത്.

മതപരമായ ചടങ്ങുകള്‍ ഉള്ളതിനാല്‍ യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസിനയച്ച കത്തിൽ കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു. ഹോളി, ദസറ, ഈദ് തുടങ്ങിയ ആഘോഷദിവസങ്ങളില്‍ ഇത്തരം യോഗം വിളിക്കുമോ എന്നും കുര്യന്‍ ജോസഫ് ചോദിച്ചിരുന്നു. എല്ലാ അവധികള്‍ക്കും തുല്യ പ്രാധാന്യമുണ്ട്. ഏതെങ്കിലും ഒരു അവധിയുടെ പ്രാധാന്യം കുറച്ചു കാണരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തന്റെ സഹപ്രവര്‍ത്തകനില്‍ നിന്നുണ്ടായ ഇത്തരത്തിലുള്ള ഒരു പരാമര്‍ശം തന്നെ ഞെട്ടിച്ചെന്നും ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു പറഞ്ഞു. വ്യക്തികള്‍ക്കല്ല സ്ഥാപനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും  കുടുംബപരമായ ആവശ്യങ്ങളുണ്ടെങ്കില്‍ തന്റെ കുടുംബത്തെ ഡല്‍ഹിയിലേയ്ക്ക് കൊണ്ടുവരുവാന്‍ കുര്യന്‍ ജോസഫ് തയാറാകണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.