ദുബായ് സ്മാര്‍ട്ട്‌സിറ്റി സിഇഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല സ്ഥാനമൊഴിഞ്ഞു

single-img
3 April 2015

smart-cityദുബായ് സ്മാര്‍ട്ട്‌സിറ്റി സി ഇ ഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല സ്ഥാനമൊഴിഞ്ഞു. ജാബര്‍ ബിന്‍ ഹഫീസ് ആണ് പുതിയ സി ഇ ഒ. കൊച്ചി സ്മാര്‍ട്ട്‌സിറ്റി പദ്ധതി യാഥാര്‍ഥ്യമാകാന്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് അല്‍മുല്ല.  ഇദ്ദേഹം ദുബായ് ഗവണ്‍മെന്റിന്റെ ദുബായ് പ്രൊപ്പര്‍ട്ടീസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി മെയ് ഒന്നിന് ചുമതലയേല്‍ക്കും.

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാകാന്‍, ദുബായ് ടീകോമിന് വേണ്ടി അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല നിര്‍ണായകമായ ചര്‍ച്ചകൾ നടത്തി. ഏറ്റവും കൂടുതല്‍ തവണ കേരളം സന്ദര്‍ശിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.  നേരത്തെ, അഞ്ചു വര്‍ഷക്കാലം ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സില്‍ ഗ്രൂപ്പ് സി ഇ ഒ ആയിരുന്നു. അതിന് മുമ്പ് മൈക്രോസോഫ്ടിലും സേവനം അനുഷ്ടിച്ചു.