കാശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

single-img
2 April 2015

An Indian army soldier take his position near his camp after a gun battle with suspected militants in Gurezശ്രീനഗര്‍: ബാരാമുള്ളയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്ന് സുരക്ഷാ ഭടന്മാര്‍ക്ക് പരിക്കേറ്റു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു സൈന്യത്തിന്റേയും കശ്മീര്‍ പോലീസിന്റേയും സംഘം. തിരച്ചിലിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.