ബി.ജെ.പി സംസ്കാരമില്ലാത്ത ഭാഷയെ പ്രോത്സാഹിപ്പിക്കുന്നു- ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍
2 April 2015
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗിരിരാജ് സിങിനെതിരെ രൂക്ഷ വിമർശനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. ബി.ജെ.പി സംസ്കാരമില്ലാത്ത ഭാഷയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നേതാക്കളുടെ പരാമര്‍ശങ്ങള്‍ അവരുടെ മനസ്ഥിതി സൂചിപ്പിക്കുന്നതാണ്. സംസ്കാരമില്ലാത്ത ഭാഷയാണ് അവര്‍ ഉപയോഗിക്കുന്നതെന്നും ഇത്തരം ഭാഷ ഉപയോഗിക്കുന്നവരെ ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നത് വ്യക്തമാണെന്നും നിതീഷ് പറഞ്ഞു.
സോണിയാഗാന്ധിക്കെതിരായ വംശീയ അധിക്ഷേപം നടത്തിയ ബി.ജെ.പി നേതാവ് ഗിരിരാജ് സിങ് രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.