ചരക്കുനീക്കം നിര്‍ത്തിവെച്ചുകൊണ്ട് ലോറിയുടമകള്‍ സമരം തുടങ്ങി

single-img
1 April 2015

download (7)കേരളത്തിലേക്കുള്ള ചരക്കുനീക്കം നിര്‍ത്തിവെച്ചുകൊണ്ട് ലോറിയുടമകള്‍ സമരം തുടങ്ങി.കേരളത്തിലേക്കുള്ള ഏറ്റവുംവലിയ ചെക്‌പോസ്റ്റായ വാളയാറില്‍ അടിസ്ഥാനസൗകര്യംപോലുമില്ലെന്നാരോപിച്ചാണ് ലോറിയുടമകള്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. വാളയാര്‍ ചെക്‌പോസ്റ്റിലെ പരിമിതികള്‍ പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് ലോറിയുടമകള്‍ അറിയിച്ചു. മുഖ്യമന്ത്രിയോ ധനമന്ത്രിയോ വാളയാറിലെത്തി പ്രശ്‌നം ശരിയായി മനസ്സിലാക്കി പരിഹരിക്കുംവരെ ചരക്കുലോറികള്‍ പാലക്കാട് അതിര്‍ത്തി കടന്ന് കേരളത്തിലെത്തില്ലെന്ന് ലോറിയുടമാസംഘം ഭാരവാഹികള്‍ പറഞ്ഞു.