മദ്യനയം:ഹൈക്കോടതി വിധിയില്‍ സന്തോഷമെന്ന് ബിജു രമേശ്
1 April 2015
സര്‍ക്കാര്‍ മദ്യനയം അംഗീകരിച്ചുള്ള ഹൈക്കോടതി വിധിയില്‍ സന്തോഷമെന്ന് ബാറുടമ ബിജു രമേശ്. 418 ബാറുകള്‍ അടച്ച്, 314 ബാറുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കുന്നത് തുല്യ നീതിയല്ല. ഇനി എല്ലാ ബാറുകാരും ഒരുമിച്ച് നിയമപോരാട്ടം നടത്തും. വിധിക്കെതിരെ ബാര്‍ ആസോസിയേഷന് ഒറ്റക്കെട്ടായി സുപ്രീം കോടതിയെ സമീപിക്കണമെന്നും ബിജു പറഞ്ഞു.