വയസ്സ് 29 കെയ്ത്ത് മക്ഡൊണാള്‍ഡിന് 10 സ്ത്രീകളിലായി 15 മക്കള്‍
1 April 2015
ഇവന് എന്നാണോ ഒരു പെണ്ണുകെട്ടുക എന്ന് ചോദിച്ചു വിലപിക്കുന്ന ചില മാതാപിതാക്കളെ എങ്കിലും നാം കണ്ടിട്ടുണ്ട്. പക്ഷേ കെയ്ത്ത് മക്ഡൊണാള്‍ഡ് എന്ന 29 കാരന്റെ കഥ കേട്ടാല്‍ ഇത്തരത്തില്‍ വിലപിക്കുന്നവര്‍ പോലും അറിയാതെ മൂക്കത്ത് വിരല്‍വെച്ചുപോകും.
വയസ് 29, 10 സ്ത്രീകളിലായി 15 മക്കള്‍, പതിനൊന്നാമത്തെ കാമുകിയില്‍ പതിനാറാമത്തെ കുട്ടി ഗര്‍ഭത്തില്‍, ബ്രിട്ടനിലെ ഒട്ടും ഉത്തരവാദത്തമില്ലാത്ത അച്ഛനായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വിരുതനാണ് കെയ്ത്ത്.
മെഗാ ഡാഡിമാരെക്കുറിച്ചുള്ള, 40 സ്ത്രീകളുടെ 40 കുട്ടികള്‍ എന്നു പേരിട്ടുള്ള ഒരു ടെലിവിഷന്‍ ഡോക്യൂമെന്ററിയിലാണ് ഈ മഹാന് പ്രത്യക്ഷപ്പെട്ടിട്ടുളളത്. എല്ലാ കുട്ടികളും തന്റെയാണെന്ന് അംഗീകരിക്കാന്‍ മക്ഡൊണാള്‍ഡ് തയാറല്ലെങ്കിലും സ്ത്രീകളെ വീഴ്ത്താനുള്ള തന്റെ കഴിവിലും തന്റെ പ്രതുല്പാദനശേഷിയിലും ഡോക്യൂമെന്ററിയില്‍ ഇയാള്‍ അഭിമാനം കൊള്ളുന്നുണ്ട്.കുട്ടികളുടെ അമ്മമാരെയെല്ലാം ബസിലും ട്രെയിനിലുമുള്ള യാത്രയില്‍ കണ്ടുമുട്ടിയതാണെന്നും അങ്ങനെ വീഴ്ത്തിയതാണെന്നും മക്ഡൊണാള്‍ഡ് അവകാശപ്പെടുന്നു.