മലാലയ്ക്ക് വയസെത്രയായി, 37 എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

single-img
31 March 2015

Malala-Yousafzai1സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ഏറ്റവും പ്രായംകുറഞ്ഞയാളായ മലാല യൂസുഫ്‌സായിക്ക് 37 വയസെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സര്‍വശിക്ഷ അഭിയാന്‍ ആറാം ക്ലാസിലെ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറിലാണ് നൊബേല്‍ സമ്മാന ജേതാവിന്റെ പ്രായം തെറ്രായി അച്ചടിച്ചിരിക്കുന്നത്.

സര്‍വശിക്ഷ അഭിയാന്‍ ആറാം ക്ലാസിലെ വാര്‍ഷിക പരീക്ഷയുടെ ചോദ്യാവലിയില്‍ അഭിമുഖം തയ്യാറാക്കാനുള്ള ചോദ്യാവലിയായാണ് മലാലയെ കുറിച്ച് രണ്ട് ഖണ്ഡിക വരുന്ന കുറിപ്പ് ഉള്ളത്. കുറിപ്പില്‍ പറയും പ്രകാരം 1977 ജൂലൈ 12 നാണ് മലാല ജനിച്ചത്. അതായത് ഇപ്പോള്‍ പ്രായം 37. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനത്തെ ആഹ്വാദം എന്നും തെറ്റായി അച്ചടിച്ചിരിക്കുന്നു. എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ ഐക്യരാഷ്ട്ര സഭയുടെ പ്രചരണ പരിപാടിയായ ‘ഞാന്‍ മലാല’യെ ഞാനും മലാല എന്നാക്കി മാറ്റിയിട്ടുണ്ട് ചോദ്യപേപ്പര്‍. കഴിഞ്ഞില്ല ഇത്രയും പിശകുകള്‍ തിരുത്തി അഭിമുഖം തയ്യാറാക്കിയാല്‍ നാല് മാര്‍ക്കും ലഭിക്കും എന്നും ചോദ്യപ്പേപ്പറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.