ജമ്മു കശ്മീരില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 10 പേര്‍ മരിച്ചു

single-img
30 March 2015

2ജമ്മു കശ്മീരില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 10 പേര്‍ മരിച്ചു. ഒരു ഗ്രാമത്തിലെ 16 പേരെ കാണാതായി. ശക്തമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാത അടച്ചിട്ടു. സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ദേശീയ ദുരന്ത നിവാരണസേനയുടെ രണ്ട് യൂണിറ്റുകള്‍ മേഖലയില്‍ ക്യാമ്പ്‌ ചെയ്യുന്നുണ്ട് .

സൈന്യവും രക്ഷാപ്രവര്‍ത്തനം തുടങ്ങി.നദികള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ പ്രദേശവാസികളെ ഒഴിപ്പിക്കുന്നതു പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിനെ വിളിച്ച് സ്ഥിതി വിലയിരുത്തി.