കേജ്രിവാൾ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും വിമർശിക്കുന്ന ഫോൺ സംഭാഷണം പുറത്ത്
28 March 2015
ആംആദ്മി പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ മുറുകുന്നതിനിടെ പാർട്ടി നേതാക്കളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ രൂക്ഷമായി വിമർശിക്കുന്നതെന്ന് ആരോപിക്കപ്പെടുന്ന ഫോൺ സംഭാഷണം പുറത്തായി. 67 എം.എൽ.എമാരെ അടർത്തി താൻ സ്വന്തം പാർട്ടി ഉണ്ടാക്കുമെന്നും തന്നെ എതിർക്കുന്നവരെ പുറത്താക്കുമെന്നും കെജ്രിവാൾ ഓഡിയോ ക്ളിപ്പിൽ പറയുന്നു.
ഒരു തരത്തിലുള്ള അനുരഞ്ജനത്തിനും താൻ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. വാരാണസി നേതാവ് ഉമേഷ് സിംഗുമായി കെജ്രിവാൾ നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തായിരിക്കുന്നതെന്നാണ് ആരോപണം. എന്നാൽ, പുറത്തായ ഫോൺ സംഭാഷണത്തിലെ ശബ്ദം കെജ്രിവാളിന്രേതാണെന്ന ആരോപണങ്ങൾ ആംആദ്മി നിഷേധിച്ചു.