വാജ്പേയിക്ക് ഭരതരത്ന സമ്മാനിച്ചു
27 March 2015
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് ഭരതരത്ന സമ്മാനിച്ചു. അസുഖ ബാധിതനായ വാജ്പേയ്ക്ക് അദ്ദേഹത്തിന്റെ വസതിയിലെത്തി രാഷ്ട്രപതി പ്രണബ് മുഖർജി ആണ് ബഹുമതി കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വൈസ് പ്രസിഡന്റ് ഹമീദ് അൻസാരി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, വാജ്പേയിയുടെ അടുത്ത ബന്ധുക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .