ധൈര്യമുണ്ടെങ്കില്‍ യുഡിഎഫ് പി.സി ജോര്‍ജിനെ പുറത്താക്ക്, വെല്ലുവിളിച്ച് കോടിയേരി

single-img
27 March 2015

kodiyeriബാര്‍ കോഴയില്‍ കേരള കോണ്‍ഗ്രസ് പൊട്ടിതെറിയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ എല്ലാം സസൂക്ഷമം വീക്ഷിക്കുകയാണ് സി.പി.എമ്മും ഇടത് പക്ഷവും. പി.സി ജോര്‍ജ് തങ്ങളുടെ പാളയത്തില്‍ എത്താന്‍ മനസ്സുകൊണ്ട് ഇടത് നേതാക്കള്‍ ആഗ്രഹിക്കുന്നു എന്നതാണ് സാരം.

അതേസമയം പി സി ജോര്‍ജിനെ പുറത്താക്കാനുള്ള ധൈര്യം യുഡിഎഫിനില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് ജോര്‍ജിനെ പേടിയാണ്. ജോര്‍ജ് ഉമ്മന്‍ചാണ്ടിയെയും കൊണ്ടേ പോകൂ. ഒരിക്കല്‍ മുഖ്യമന്ത്രിയുടെ സംരക്ഷകനായിരുന്നു ജോര്‍ജ്. ബാര്‍ കോഴയില്‍ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് കെ എം മാണി വ്യക്തമാക്കണം.ജോര്‍ജ് യുഡിഎഫ് വിട്ടാല്‍ മറ്റു കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കും. അഴിമതിക്കാരോടൊപ്പം തുടരണോയെന്ന് ജോര്‍ജ് തീരുമാനിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു.