യൂറോപ്പ് തീവ്രവാദികളുടെ വിളനിലമാകുന്നു. കൗമാരം കണ്ണുവയ്ക്കുന്നത് ഇറാക്കിലേയും സിറിയയിലേയും യുദ്ധഭൂമിയിലേക്ക്

single-img
27 March 2015

ISIS-militantsഭീതിയുടെ നടുവിലാണ് യൂറോപ്യന്‍ ജനത. ഐഎസ് എന്ന ഭീകരസംഘടനയുടെ പിറവി യൂറോപ്പിന്‍രെയും യു.കെയുടെയും മണ്ണില്‍ അശാന്തിയുടെ വിത്തുകള്‍ വിതച്ചിരിക്കുകയാണ്. കാരണം ഈ നാട്ടിലെ യുവതലമുറ അത്രമാത്രം തീവ്രവാദിത്തിലേക്ക് വഴുതിവീണിരിക്കുന്നു. അതിനിടെയാണ് ബ്രിട്ടീഷ് ജിഹാദിസ്റ്റുകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുന്നത്.

നിരവധി ആളുകളാണ് യുകെയില്‍ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുന്നതിനായി രാജ്യം വിട്ടു പോകുന്നത്. ഇറാക്ക്, സിറിയ എന്നിവിടങ്ങളിലേക്കാണ് ഭൂരിഭാഗം ആളുകളും തീവ്രവാദികളാകുവാന്‍ പോകുന്നത്. ഈ സാഹചര്യത്തില്‍ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം തന്നെ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.
യുകെയില്‍ നിന്ന് തീവ്രവാദികളാകുവാന്‍ പോയവരുടെ കണക്കുകള്‍ ബിബിസി പുറത്തു വിട്ട സാഹചര്യത്തിലാണ് മന്ത്രാലയം ഇടപെട്ടത്. സൗഹൃദം വഴിയാണ് പലരും ഇതിന്റെ കണ്ണികളാകുന്നത്.
നിരവധി ആളുകള്‍ രാജ്യത്തില്‍ നിന്ന് കൊഴിഞ്ഞു പോകുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ഉത്തരവിട്ടു കഴിഞ്ഞു. ഇക്കൊല്ലം നാനൂറിലധികം കുട്ടികള്‍ക്ക് ഐഎസ് ഭീകരര്‍ പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ആയുധ പരിശീലനം, ബോംബ് നിര്‍മാണം, ഒളിയാക്രമണം, ഡ്രൈവിങ് പരിശീലനം തുടങ്ങിയവയാണു കുട്ടികള്‍ക്കു നല്‍കിയതെന്നു ബ്രിട്ടന്‍ ആസ്ഥാനമായ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.