വീണ്ടും കടിപിടി സമരം, പരിക്കുകളോടെ വനിതാ കോണ്‍സ്റ്റബിള്‍ ആശുപത്രിയില്‍

single-img
27 March 2015

TH12_POLICE_1174425gസമരക്കാര്‍ കടിയൊരു ശീലമാക്കുകയാണോ. നിയമസഭയില്‍ കണ്ടത് അണികള്‍ ഇപ്പോള്‍ ഒരു ശീലമാക്കിയെന്നുവേണം പറയാന്‍ . നിയമസഭയിലെ വിവാദസംഭവങ്ങളുടെ അടിയലകള്‍ അടങ്ങുംമുമ്പാണ് ഇപ്പോഴത്തെ സംഭവം.

സ്ത്രീകളുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ എസ്. പി. ഓഫീസിലേക്ക് നടന്ന മാര്‍ച്ച് തടയുന്നതിനിടെ വനിതാ പോലീസിനെ സമരക്കാരിലൊരാള്‍ കടിച്ചു പരിക്കേല്‍പ്പിച്ചു. സ്‌പെഷല്‍ ഡൂട്ടിക്ക് വന്ന കതിരൂര്‍ പോലീസ് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ ഉഷയെയാണ് വലത് കൈത്തണ്ടക്ക് കടിയേറ്റ് പരിക്കേറ്റ നിലയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനാധിപതിമഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് തടയുന്നതിനിടെയാണ് വനിതാ പോലീസ് സമരക്കാരിലാരോ കടിച്ചത്. കടിച്ച സ്ത്രീ രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ പോലീസിന്റെ ക്യാമറയില്‍ കടിക്കുന്ന രംഗം പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം സമരക്കാരിയെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.