പിസി ജോർജ്ജ് അയയുന്നു;ചീഫ് വിപ്പായി തുടരും

single-img
27 March 2015

PC Georgeക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം ചീഫ് വിപ്പ് പി.സി ജോർജ്ജ് നിലപാട് മയപ്പെടുത്തി. ഇവരുടെ തീരുമാനത്തിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജോര്‍ജ് പറഞ്ഞു.

താൻ ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചുള്ള കത്ത് മുഖ്യമന്ത്രിക്ക് നൽകിയെങ്കിലും അത് വാങ്ങാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്ന് പി.സി ജോർജ്ജ് പറഞ്ഞു.മുന്നണിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കും. തീരുമാനം ഉചിതമാണെങ്കില്‍ മുന്നോട്ടു പോകുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.