മത്സ്യത്തൊഴിലാളികൾക്ക് പാസ്പോർട്ട് നിർബന്ധമാക്കി.

single-img
27 March 2015

trawlers in sea_0മത്സ്യബന്ധനത്തിനായി സമുദ്രാതിർത്തിയിൽ പോകുന്നവർക്ക് പാസ്പോർട്ട് നിർബന്ധമാക്കി. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ പാസ്പോര്‍ട്ട് കൈവശം വെക്കണം. തിരിച്ചറിയല്‍ കാര്‍ഡ് മാത്രം കൈവശം മതിയെന്ന ഇളവ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്തുകടക്കുന്ന നാവികര്‍ക്കും പാസ്പോര്‍ട്ട് നിര്‍ബന്ധക്കിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾ മറ്റ് രാജ്യങ്ങളിൽ തടവിലാകുന്ന സാഹചര്യത്തെ തുടർന്നാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ജൂൺ ഒന്നു മുതൽ പുതിയ വ്യവസ്ഥ നിലവിൽ വരും.. ശ്രീലങ്കന്‍ പ്രസിഡന്‍്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.

കഴിഞ്ഞ ശനിയാഴ്‌ച കച്ചൈത്തീവ്‌ നെടുന്തീവ്‌ മേഖലയില്‍ നിന്ന്‌ 54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അടുത്തിടെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന പത്തു ബോട്ടുകളായിരുന്നു പിടിച്ചെടുത്തത്‌. രാമേശ്വരത്തു നിന്നും പുതുക്കോട്ടയില്‍ നിന്നും ഉള്ളവരായിരുന്നു ഇവര്‍. മത്സ്യത്തൊഴിലാളികള്‍ എന്ന വ്യാജേനെ സമുദ്രമാര്‍ഗ്ഗം അനേകം ശ്രീലങ്കന്‍ തമിഴര്‍ ഇന്ത്യയിലേക്കും വരുന്നുണ്ട്