ഗ്രാമീണ പെണ്‍കുട്ടിയായി മിയാ ജോര്‍ജ്ജ്

single-img
27 March 2015
Mia George Latest Images in Mr Fraud and HD Wallpapers 1മികച്ച പ്രകടനം കൊണ്ട് തന്റെതായ സ്ഥാനം സിനിമയില്‍ ഉറപ്പിക്കാന്‍ കഴിഞ്ഞ നടിയാണ് മിയാ ജോര്‍ജ്ജ്. പുതുമുഖ സംവിധായകനായ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ഒരു നാള്‍ കൂത്ത് എന്ന ചിത്രത്തിലാണ് മിയ ജോര്‍ജ്ജ് നായികയാകുന്നു. ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ് മിയ അവതരിപ്പിക്കുന്നത്. ലക്ഷ്മി എന്നാണ് താനവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്ന് മിയ പറഞ്ഞു. മെയ് 30ന് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ ആരംഭിക്കും. ഏപ്രില്‍ രണ്ടാം വാരത്തോടെ താന്‍ ചിത്രത്തിന്റെ സെറ്റില്‍ എത്തും. തന്റെ ഭാഗങ്ങള്‍ ഡിണ്ടിഗലിലായിരിക്കും ചിത്രീകരിക്കുക. അമരകാവ്യത്തിലെ തന്റെ കഥാപാത്രത്തെ പോലെ അഭിനയപ്രാധാന്യമുള്ള വേഷമാണിതെന്നും മിയ വ്യക്തമാക്കി.