ഇന്ത്യ തോറ്റതുകൊണ്ട് രാംഗോപാല്‍ വര്‍മ സന്തോഷത്തിലാണ്

single-img
27 March 2015

Ram-Gopal-Varma-tweets-on-KCRബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ മനസ്സിലുള്ളത് ഒട്ടും നീരസം കൂടാതെ തുറന്നുപറഞ്ഞു. ‘ഇന്ത്യ തോറ്റതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കാരണം ഞാന്‍ ക്രിക്കറ്റിനെ വെറുക്കുന്നു. ക്രിക്കറ്റിനേക്കാള്‍ അതിനെ സ്‌നേഹിക്കുന്ന ആളുകളെയും വെറുക്കുന്നു. രാംഗോപാല്‍ വര്‍മ്മ ട്വിറ്റില്‍ കുറിച്ച വാക്കുകളാണിത്.

ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നത് കൊണ്ട് ക്രിക്കറ്റിനെ വെറുക്കുന്നത് എന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു. ഇന്ത്യക്കാര്‍ ക്രിക്കറ്റെറ്റിസ് എന്ന രോഗത്തിന്റെ പിടിയിലാണ്. മദ്യത്തോടും പുകവിലയോടുമുള്ള ആസക്തി അത് ഉപയോഗിക്കുന്ന ജനങ്ങള്‍ക്കേ ദോഷം ചെയ്യൂ. എന്നാല്‍, ക്രിക്കറ്റിനോടുള്ള ആസക്തി രാജ്യത്തിന് മൊത്തം ദോഷം ചെയ്യുമെന്നാണ് സംവിധായകന്റെ പക്ഷം.