പി.സി ജോര്‍ജും കെ.എം മാണിയും ഏറ്റുമുട്ടുമ്പോള്‍ തലപുകഞ്ഞ് ഉമ്മന്‍ചാണ്ടി

single-img
27 March 2015

mani-george_0കോരളാ കോണ്‍ഗ്രസില്‍ വലിയ കലാപം രൂപപ്പെടുമ്പോള്‍ ശരിക്കും വലയുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ആരെ തള്ളണം ആരെ കൊള്ളണം എന്നറിയാതെ ആശയക്കുഴപ്പത്തിലാണ് മുഖ്യമന്ത്രി. പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ.എം മാണി ഒരേ സ്വരത്തില്‍ ആവശ്യപ്പെടുമ്പോള്‍ മുഖ്യമന്ത്രിക്ക് കടുത്ത നിലപാടിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം.

പി.സി ജോര്‍ജിനെ ഒഴിവാക്കണമെന്ന കെ.എം മാണിയുടെ ആവശ്യം ചര്‍ച്ചകള്‍ക്കായി മാറ്റിയത് രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്തുണ്ടായേക്കാവുന്ന പ്രതിസന്ധി ഒഴിവാക്കാനാണെന്ന സൂചനയാണ് യു.ഡി.എഫ് ക്യാമ്പ് നല്‍കുന്നത്. നിലവില്‍ രണ്ടു പേരെ ജയിപ്പിക്കാന്‍ യുഡിഎഫിനാകുമെങ്കിലും 20നു നടക്കുന്ന തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു മുന്നണിയില്‍ പൊട്ടിത്തെറിയുണ്ടാകുന്നത് നല്ലതല്ലെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിയടക്കം മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്.

എന്നാല്‍ ജോര്‍ജ് വിഷയം രാജ്യസഭാ തെരഞ്ഞെടുപ്പിന് ബാധകമല്ലെന്നാണ് കെ.എം. മാണിയുടെ നിലപാട്. മാണിയുടെ ആവശ്യം തല്‍ക്കാലം മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ട എന്ന നിലപാടിലാണ് യു.ഡി.എഫിലെ പ്രമുഖ നേതാക്കളെല്ലാം.