യെമനില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഇന്ത്യ 2 കപ്പല്‍ കൂടി അയക്കും

single-img
27 March 2015

chandy_350_070414021627യെമനിലെ ആഭ്യന്തര യുദ്ധത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടു കപ്പലുകള്‍ കൂടി അയക്കും. സുഷമ സ്വരജാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.കലാപത്തെത്തുടര്‍ന്ന് വിമാനത്താവളങ്ങള്‍ പൂട്ടിയതാണ് കപ്പലുകള്‍ അയക്കാന്‍ കാരണം. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ അയല്‍ രാജ്യമായ ജിബൗട്ടിയിലേക്ക് മാറ്റും.

ആശുപത്രിയില്‍ ജോലി ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും നല്‍കാതെ അവരുടെ യാത്രയ്ക്കും തടസം സൃഷ്ടിക്കുന്നുവെന്ന ആരോപണവുമായി യമനിലെ മലയാളികള്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമന്ന് യമനിലെ ഇന്ത്യന്‍ അംബാസിഡറോഡ് ആവശ്യപ്പെട്ടിട്ടുള്ളതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.കപ്പല്‍മാര്‍ഗ്ഗം കൊണ്ടുവരാന്‍ കഴിയാത്തവരെ റോഡ് മാര്‍ഗ്ഗം സൗദി അറേബ്യയിലെത്തിച്ച് അവിടെ നിന്നും ഇന്ത്യയില്‍ കൊണ്ടുവരാനും പദ്ധതിയുണ്ട്.

ഏഡന്‍ നഗരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഹൗത്തി പോരാളികള്‍ക്കെതിരെ യെമനില്‍ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും വ്യോമാക്രമണം തുടങ്ങിയിരുന്നു. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് സൗദിഅറേബ്യയും സഖ്യരാജ്യങ്ങളും യെമനില്‍ വ്യോമാക്രമണം തുടങ്ങിയത്.