പൊതുസ്ഥലത്തെ ചുംബനത്തിനു ഗോവ ഗ്രാമത്തില്‍ നിരോധനം

single-img
27 March 2015

goa (1)goa (1)പരസ്യചുംബനത്തിന് ഗോവ ഗ്രാമത്തില്‍ നിരോധനം.പരസ്യചുംബനത്തിന് എതിരെ പഞ്ചായത്തിന്റെ പ്രമേയവും അവതരിപ്പിച്ചു. തലസ്ഥാനമായ പനാജിക്കു സമീപമുള്ള സല്‍വദോര്‍ ഡോ മുണ്ടോയെന്ന ഗ്രാമ പഞ്ചായത്താണ് പരസ്യ ചുംബനത്തിനു നിരോധനം കൊണ്ടുവന്നിരിക്കുന്നത്. തദ്ദേശവാസികളുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ഉപ സര്‍പഞ്ച് റീന ഫെര്‍ണാണ്ടസ് പറഞ്ഞു. പാടില്ലാത്ത പലതും നടക്കുന്നുണ്ടെന്നും അത് മറ്റുള്ളവര്‍ക്ക് അസ്വസ്ഥത സൃഷ്ടിച്ചു തുടങ്ങിയതിനാലാണ് നിരോധമെന്നും അവര്‍ പറഞ്ഞു.

നിരവധി വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണ് സാല്‍വദോര്‍. പരസ്യചുംബനം വിലക്കിയതായി അറിയിച്ചു കൊണ്ടുള്ള നിരവധി ബാനറുകള്‍ ഗ്രാമത്തിലെങ്ങും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

പരസ്യമായി മൂത്രമൊഴിക്കുന്നത് വിലക്കാത്ത പഞ്ചായത്ത് പരസ്യ ചുംബനം വിലക്കുന്നത് അസംബന്ധമാണെന്നുള്ള വിമർശനം ഗ്രാമത്തിൽ നിന്ന് തന്നെ പഞ്ചായത്തിനെതിരെ ഉയർന്നിട്ടുണ്ട്.അടുത്തിടെ മോഡേൺ ഡ്രസുകൾ ഓഫീസുകളിൽ വിലക്കിക്കൊണ്ടുള്ള ഗോവ സർക്കാർ തീരുമാനത്തിനെതിരെയും ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു