ഇന്ത്യ- ഓസ്‌ട്രേലിയ സെമിഫൈനലില്‍ തോല്‍വിയിലേക്ക് കൂപ്പുകത്തിയ ഇന്ത്യന്‍ ടീമിനെ വിജയിപ്പിക്കാന്‍ യുവാവ് തന്റെ നാക്ക് മുറിച്ച് ദൈവങ്ങള്‍ക്ക് സമര്‍പ്പിച്ചു

single-img
27 March 2015

04-blood-knife-copyകളിഭ്രാന്ത് യുവാവിന്റെ നാവ് എടുത്തു. എന്നിട്ടും ടീം ഇന്ത്യ ഓസ്‌ട്രേലിയയോട് ദയനീയമായി പരാജയപ്പെട്ടു. ടീം ഇന്ത്യയുടെ വിജയത്തിനായി തന്റെ നാക്ക് അറുത്ത് ദൈവങ്ങള്‍ക്ക് സമര്‍പ്പിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ ആശപത്രിയിലാണ്.

തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ പൊന്നേരിയിലെ ക്രിക്കറ്റ് ആരാധകനായ സുധാകര്‍ എന്ന യുവാവാണ് ഇന്ത്യയെ വിജയിപ്പിക്കാനായി തന്റെ നാവ് മുറിച്ചത്. ടിവിയില്‍ കളികണ്ടു കൊണ്ടിരിക്കുന്നതിനിടെ വിക്കറ്റുകള്‍ തുടരെതുടരെ വീഴുന്നതില്‍ മനം നൊന്ത സുധാകര്‍ ഈ കടുംകൃത്യം ചെയ്യുകയായിരുന്നു. സുധാകറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും യുവാവിനെ അദുക്കാംപുരൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമാണ്.

സെമിഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് ദയനീയമായി തോല്‍ക്കുകയായിരുന്നു.