ലോകകപ്പ്: ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഇന്ന്

single-img
26 March 2015

download (1)ലോകകപ്പിലെ രണ്ടാം സെമിയില്‍ ടീം ഇന്ത്യ ഇന്ന് ആതിഥേയരായ ഓസ്‌ട്രേലിയയെ നേരിടും. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം രാവിലെ ഒമ്പതിന് മത്സരം ആരംഭിക്കും. ഇന്നത്തെ വിജയി ഞായറാഴ്‌ച മെല്‍ബണില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടും.

 
ഗ്രൂപ്പ് റൗണ്ടിൽ എല്ലാ മത്സരങ്ങളും വിജയിച്ചുവന്ന ‌ടീമാണ് ഇന്ത്യ. എന്നാൽ ആസ്ട്രേലിയ ഇത്തവണ ഗ്രൂപ്പ് റൗണ്ടിൽ ന്യൂസിലൻസിനോട് മാത്രമാണ് തോൽവിയറിഞ്ഞത്. 2011 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ്‌ ഇന്ത്യ സെമിയില്‍ കടന്നത്‌.

 
മത്സരത്തിന് തന്റെ ടീം പൂര്‍ണ സജ്ജമാണെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയുടെ സ്‌ലെഡ്ജിങ്ങിനെ കാര്യമാക്കുന്നില്ലെന്നും വലിയ മത്സരങ്ങള്‍ എങ്ങനെ കളിക്കണമെന്ന് ഇന്ത്യക്ക് അറിയാമെന്നും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയും പറഞ്ഞു.