അനുഷ്‌ക്ക ശര്‍മയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളായ സുസ്മിത സെന്നും അസിനും രംഗത്തെത്തി

single-img
26 March 2015

aഅനുഷ്‌ക്ക ശര്‍മയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളായ സുസ്മിത സെന്നും അസിനും രംഗത്തെത്തി. പരിഹസിക്കുന്നവരും കുറ്റപ്പെടുത്തുന്നവരും അനുഷക്കയെ വെറുതെ വിടണമെന്നും തന്റെ കാമുകനെയും രാജ്യത്തെയും പിന്തുണയ്ക്കാനാണ് അനുഷ്‌ക്ക ഓസ്‌ട്രേലിയയില്‍ പോയതെന്നും സുസ്മിത ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയുടെ തോല്‍വിക്ക് അനുഷ്‌ക്കയെ പഴിക്കുന്നത് പരിഹാസ്യമാണ്. ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഓസ്‌ട്രേലിയയില്‍ പോകുന്നതില്‍ എന്താണ് തെറ്റ്-അസിന്‍ ട്വിറ്ററില്‍ ചോദിച്ചു.

കോലി ഒരു റണ്‍ മാത്രമെടുത്ത് മടങ്ങിയതിനെ തുടര്‍ന്ന് കടുത്ത ആക്രമണമാണ് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും കോലിയുടെ കാമുകിയായ അനുഷ്‌ക്ക ശര്‍മയ്‌ക്കെതിരെ നടന്നത്.