സന്തോഷ് ജി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ യുവനടി അൻസിബ ഹസനും

single-img
26 March 2015

download (3)സന്തോഷ് ജി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ യുവനടി അൻസിബ ഹസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥ,​ ഗാനരചന,​ നിർമ്മാണം തുടങ്ങിയവയും സന്തോഷാണ് നിർവ്വഹിക്കുന്നത്.

അൻസിബയെ കൂടാതെ മറ്റ് രണ്ട് നായികമാർ കൂടി ചിത്രത്തിലുണ്ടെന്ന് സംവിധായകൻ പറഞ്ഞു. എന്നാൽ ആ വേഷങ്ങൾ ആര് അവതരിപ്പിക്കും എന്ന് തീരുമാനിച്ചിട്ടില്ല. സഫലം ഈ യാത്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ഗ്രാമീണ ചുറ്റുപാടിൽ ക്വാറി തൊഴിലാളികളുടെ ജീവിതം പറയുന്ന ഒരു പ്രണയ കഥയാണിത്. കോമഡിയിലൂടെ നീങ്ങുന്ന ഈ ചിത്രം ഒരു കുടുംബ എന്റർടെയിനറായിരിക്കുമെന്ന് സംവിധായകൻ പറഞ്ഞു.