ആലപ്പുഴ കലവൂരിനടുത്ത്‌ ദേശീയപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു

single-img
26 March 2015

accident-logo3ആലപ്പുഴ കലവൂരിനടുത്ത്‌ ദേശീയപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളിയില്‍ പുത്തന്‍ വീട്ടില്‍ വിജയകുമാറിന്റെ മകന്‍ വിനോദ്‌ (33), തിരുവനന്തപുരം പോങ്ങുംമൂട്‌ എല്‍.ഐ.സി. ലൈന്‍ വൃന്ദാവന്‍ ഹൗസിംഗ്‌ കോളനിയില്‍ ഹൗസ്‌ നമ്പര്‍ 18-ല്‍ റെനി എസ്‌. നായരുടെ ഭാര്യ പ്രീത(44) എന്നിവരാണ്‌ മരിച്ചത്‌. പ്രീതയുടെ അയല്‍വാസി പാലയ്‌ക്കാട്ട്‌ വീട്ടില്‍ ഉഷ(58) ഗുരുതര പരുക്കുകളോടെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

 
ഇന്നലെ രാവിലെ 6.30-നായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നു കൊടുങ്ങല്ലൂരിലേക്കു പോയ കാര്‍ എതിരേ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ നാലുതവണ മലക്കംമറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആലപ്പുഴയില്‍നിന്നു ഫയര്‍ഫോഴ്‌സ്‌ എത്തി കാര്‍ വെട്ടിപ്പൊളിച്ചാണു വിനോദിനെയും പ്രീതയെയും പുറത്തെടുത്തത്‌.

 

പ്രീതയുടെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. വിനോദിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ വീട്ടിലെത്തിച്ചു.