ഡെല്‍ഹിയില്‍ ജലക്ഷാമം നേരിടുകയാണെങ്കില്‍ തന്റെയും കേന്ദ്ര- സംസ്ഥാന മന്ത്രിമാരുള്‍പ്പെടയുള്ള വി.ഐ.പികളുടെയും ജലവിതരണം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

single-img
26 March 2015

Yogendra and Kejariഡെല്‍ഹിയില്‍ ജലക്ഷാമം നേരിടുകയാണെങ്കില്‍ സാധാരണ ജനങ്ങളുടെ വിഹിതത്തിനൊപ്പം വിഐപികളുടെയും താനുള്‍പ്പെടെയുള്ള മന്ത്രിമാരുടെയും വിഹിതം റദ്ദാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ജലബോര്‍ഡിനോട് ആവശ്യപ്പെട്ടു.

ജലക്ഷാമം വരുകയാണെങ്കില്‍ സാധാരണക്കാരുടെ വിഹിതം മാത്രം റദ്ദാക്കിയില്‍ പോര. വിഐപികളുടെതും കുറയ്ക്കണമെന്ന് ഞാന്‍ ജലബോര്‍ഡിനോട് പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി, രാഷ്ട്രപതി, ആശുപത്രികള്‍, 24 മണിക്കൂര്‍ സേവനങ്ങള്‍ എന്നിവരെ ഒഴിവാക്കി കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരുടെ ജലവിതരണം റദ്ദാക്കാനാണ് കെജരിവാള്‍ ആവശ്യെപ്പട്ടിരിക്കുന്നത്. അതില്‍ താനും ഉള്‍പ്പെടുമെന്ന് കേജ്‌രിവാള്‍ നിയമസഭയില്‍ അറിയിച്ചു.

ഡല്‍ഹിയിലെ സാധാരണ ജനങ്ങള്‍ മാത്രം ജലക്ഷാമം അറിഞ്ഞാല്‍ പോരെന്നും അത് വിഐപികളും അറിയണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയുമായി വെള്ളം പങ്കിടാത്ത ഹരിയാനയെയും കേജ്‌രിവാള്‍ വിമര്‍ശിച്ചു.