രാജ്യസഭാ തെരഞ്ഞെടുപ്പ്; കെ.കെ രാഗേഷിനെ സി.പി.എം സ്ഥാനാര്‍ഥി

single-img
26 March 2015

rajyasabhaseatതിരുവനന്തപുരം: കെ.കെ രാഗേഷിനെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വയലാര്‍ രവിയെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ ധാരണ ആയി. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായില്ല. കെ.പി.എ മജീദ് , പി.വി അബ്ദുല്‍ വഹാബ് എന്നിവരില്‍ ഒരാളായിരിക്കും.

എസ്.എഫ്.ഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ആയ രാഗേഷ് നിലവില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. 2009 ല്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചു പരാജയപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വയലാര്‍ രവിയെ വീണ്ടും മത്സരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല, വി.എം സുധീരന്‍ എന്നിവര്‍ ധാരണയിലത്തെി. കോണ്‍ഗ്രസ് ഹൈക്കമാന്‍റാണ് തീരുമാനം പ്രഖ്യാപിക്കേണ്ടത്.