വൃദ്ധയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയിൽ

single-img
26 March 2015

arrestമുംബൈ: പശ്ചിമബംഗാളില്‍ വൃദ്ധയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയിൽ. മുഹമ്മദ് സലിം എന്നയാളെയാണ് സി.ഐ.ഡി പിടികൂടിയത്.  ബുധനാഴ്ച രാത്രിയില്‍ മുംബൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ മാസം ആദ്യത്തിലായിരുന്നു ക്രൂര സംഭവം. 75 വയസുള്ള കന്യാസ്ത്രീയെ കവര്‍ച്ചാ സംഘം റാണാഘട്ടിലെ മഠത്തിനുള്ളില്‍ കടന്നാണ് കൂട്ടബലാല്‍സംഗം ചെയ്തത്. പുലര്‍ച്ചെ ഒന്നിനു കോണ്‍വന്‍റില്‍ കടന്ന അക്രമിസംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇത്. കോണ്‍വന്‍റിനോടു ചേര്‍ന്നുള്ള സ്കൂളിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷത്തോളം രൂപ സംഘം കവരുകയും ചെയ്തു.

ഇവരില്‍ നാലുപേരുടെ ദൃശ്യങ്ങള്‍ കോണ്‍വെന്റിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. അക്രമികളെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പോലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് പ്രതിയെ കണ്ടെത്തിയതെന്നാണ് സൂചന.