കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി അശോക് ഭൂഷണ്‍ ചുമതലയേറ്റു

single-img
26 March 2015

ashokbhusanതിരുവനന്തപുരം: കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി അശോക് ഭൂഷണ്‍ ചുമതലയേറ്റു. ഗവര്‍ണര്‍ പി. സദാശിവം രാജ്ഭവനില്‍ നടന്ന ചടങ്ങില്‍  സത്യവാചകം ചൊല്ലിക്കൊടുത്തു. ആക്ടിങ് ചീഫ് ജസ്റ്റിസായ അശോക് ഭൂഷണിനെ ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്താന്‍ സുപ്രീംകോടതി കൊളീജിയം രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കിയിരുന്നു. യു.പി സ്വദേശിയാണ് അദ്ദേഹം.  കഴിഞ്ഞവര്‍ഷം ജൂലായ് 10ന് കേരള ഹൈകോടതി ജഡ്ജിയായത്. ആഗസ്റ്റ് ഒന്നിന് ആക്ടിങ് ചീഫ് ജസ്റ്റിസായി.