അന്ധനായ ഭര്‍ത്താവിനെ അവിഹിത ബന്ധം ആരോപിച്ച് ഭാര്യ വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: അന്ധനായ ഭര്‍ത്താവിനെ അവിഹിത ബന്ധം ആരോപിച്ച് ഭാര്യ വെട്ടിക്കൊലപ്പെടുത്തി. മുതലമട പഞ്ചായത്തിലെ കൊട്ടപ്പള്ളം കോളനിയില്‍ വേലായുധന്(52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ ഓമന(48)യെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ ഒരുമിച്ച് താമസിക്കുന്ന അമ്മായിയുമായുള്ള ഇയാളുടെ അവിഹിത ബന്ധത്തെ ചൊല്ലി തര്‍ക്കങ്ങള്‍ പതിവായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
അമ്മാവന്റെ മരണത്തോടെ വേലായുധന്റെ വീട്ടില്‍ താമസമാക്കുകയായിരുന്നു അമ്മായി. വേലായുധന്റെ അവിഹിത ബന്ധവും മദ്യപാനവും ഭാര്യ ഓമനയുമായി കലഹത്തിന് ഇടയാക്കിയിരുന്നു. ബുധനാഴ്ച്ചെ പുലര്‍ച്ചെ വീട്ടില്‍ അമ്മായിമായുള്ള വേലായുധന്റെ അവിഹിതം നേരിട്ട കണ്ടതാണ് ഭാര്യയെ പ്രകോപിപ്പിച്ചത്.
തുടര്‍ന്ന് വെട്ടുകത്തി ഉപയോഗിച്ച് കഴുത്തില്‍ വലതുഭാഗത്തായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അന്ധനായ വേലായുധന് നേരത്തെ ലോട്ടറി വില്‍പ്പന നടത്തിയിരുന്നു. ഓമന കൂലിപണി ചെയ്ത് കൊണ്ടുവരുന്ന പണവും തട്ടിപ്പറിച്ച് മദ്യം വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു.