ആസ്ട്രേലിയ ലോകകപ്പിന്റെ ഫൈനലില്‍ കടന്നു

single-img
26 March 2015

ausisസിഡ്‌നി: ആസ്ട്രേലിയ ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഇന്ത്യയെ 95 റൺസിനാണ് പരാജയപ്പെടുത്തിയത്. 329 റൺസിന്റെ വിജയലക്ഷ്യമായി പാഡ്കെട്ടിയിറങ്ങിയ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. ധാവാനും രോഹിത് ശർമ്മയും ഓസിസ് ബൗളർമാരെ കണക്കിനു പ്രഹരിച്ചാണ് മുന്നേറിയത് അനാവശ്യ ഷോട്ടിന് മുതിർന്ന ധാവൻ ഇന്ത്യൻ ടോട്ടൽ 76 നിൽക്കുമ്പോൾ പുറത്തായി. പിന്നീട് ക്രീസിൽ എത്തിയ കൊഹ്ലിയും അനാവശ്യമായ ബൗൺസറിന് ബാറ്റ് വെച്ച് പുറത്തായി. ക്യാപ്റ്റൻ ധോണി മാത്രമാണ് പിടിച്ചു നിന്ന ഇന്ത്യ ബറ്റ്സ്മാൻ.

ടോസ് നേടിയ ഓസിസ് ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസിസ് 328 റൺസ് നേടി. സ്മിത്തിന്റെ(105) സെഞ്ചുറിയും ഫിഞ്ചിന്റെ(81) അർധസെഞ്ചുറിയുമാണ് ആസ്ട്രേലിയക്ക് കൂറ്റൻ ടോട്ടൽ നേടാൻ സഹായിച്ചത്. ഒരു ഘട്ടത്തിൽ 370 റൺസിന് മുകളിൽ നേടും എന്ന സ്ഥിതിയിൽ നിന്ന് ഓസീസിനെ പിടിച്ചു കെട്ടിയത് ഇന്ത്യൻ ബൗളിംഗിന്റെ മിടുക്ക് കൊണ്ടാണ്. ഇന്ത്യക്കായി യാദവ് നാലു വിക്കറ്റ് വീഴ്ത്തി. അവസാന ഓവറുകളില്‍ ഓസിസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ കൂറ്റന്‍ അടിയിലൂടെ സ്‌കോര്‍ കൂട്ടി. 9 ബോളില്‍ നിന്നു 27 റണ്‍സാണ് ജോണ്‍സന്റെ സമ്പാദ്യം.