സുനന്ദ പുഷ്‌കറുടെ മരണം :ശശി തരൂര്‍ നടത്തിയ പരാമര്‍ശം തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിന് ‘ടൈംസ് ഓഫ് ഇന്ത്യ’ ഖേദം പ്രകടിപ്പിച്ചു

single-img
25 March 2015

download (3)സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ നടത്തിയ പരാമര്‍ശം തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിന് ‘ടൈംസ് ഓഫ് ഇന്ത്യ’ ഖേദം പ്രകടിപ്പിച്ചു. സുനന്ദയുടെ മരണം കൊലപാതകമല്ല എന്ന തരൂരിന്റെ പരാമര്‍ശമാണ് ലേഖകന് തെറ്റിയത്. സുനന്ദ ആത്മഹത്യ ചെയ്തതാണെന്ന് തരൂര്‍ പറഞ്ഞതായി ‘ടൈംസ് ഓഫ് ഇന്ത്യ’ വാര്‍ത്ത പ്രസിദ്ധീകരിച്ചു.

പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ തരൂരിന്റെ വാക്കുകള്‍ തെറ്റായി പ്രസിദ്ധീകരിച്ചത് ആശക്കുഴപ്പത്തിന് ഇടയാക്കി. ഇതോടെ ടൈംസ് ഓഫ് ഇന്ത്യയ്‌ക്കെതിരെ തരൂര്‍ രൂക്ഷമായ ഭാഷയില്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കി. തുടര്‍ന്നാണ് ഖേദപ്രകടനം നടത്തിയശേഷം അവര്‍ ശരിയായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.