സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷയും താപ്സിയും

single-img
25 March 2015

download (5)സെൽവരാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ തെന്നിന്ത്യൻ നടിമാരായ തൃഷയും താപ്സിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. സിനിമയുടെ ഷൂട്ടിംഗ് ഏപ്രിലിൽ ആരംഭിക്കും.

ചിമ്പുവാണ് ചിത്രത്തിലെ നായകൻ.മറ്റ് അഭിനേതാക്കളെപ്പറ്റിയോ അണിയറ പ്രവർത്തകരെപ്പറ്റിയോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സെൽവരാഘവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തിന് പുതിയൊരു നിർമ്മാതാവിനെ ലഭിച്ചിട്ടുണ്ട്. യുവൻശങ്കർ രാജയായിരിക്കും സംഗീത സംവിധാനം.