കേരളത്തില്‍ ഭരണമാറ്റത്തിന്​ സമയമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

single-img
25 March 2015

downloadകേരളത്തില്‍ ഭരണമാറ്റത്തിന്​ സമയമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
നാലിരട്ടി വനിതാപ്രതിനിധികളെ സഭയിലെത്തിച്ച് കൊണ്ട് എല്‍ഡിഎഫിനെ ജനങ്ങള്‍ അധികാരത്തിലെത്തിക്കുമെന്നും കോടിയേരി പറഞ്ഞു. നിയമസഭയില്‍ കയ്യേറ്റത്തിനിരയായ വനിതാ എംഎംഎല്‍മാര്‍ക്ക്‌ ഗാന്ധിപാര്‍ക്കില്‍ നല്‍കിയ സ്വീകരണചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

 

അ‍ഴിമതി ആരോപിതനായ ധനമന്ത്രി കെഎം മാണി ബജറ്റ്​ അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത വനിതാ എംഎല്‍എമാരെ കയ്യേറ്റ ചെയ്​തവര്‍ എന്ത്കൊണ്ട് പുരുഷ എംഎല്‍എമാരെ കയ്യേറ്റം ചെയ്​തില്ല എന്നും അദ്ദേഹം ചോദിച്ചു.