ഓൺലൈനിലൂടെ അനാശാസ്യ പ്രവർത്തനം നടത്തിവന്ന സംഘം കഴക്കൂട്ടത്ത് പിടിയിലായി

single-img
25 March 2015

downloadഓൺലൈനിലൂടെ അനാശാസ്യ പ്രവർത്തനം നടത്തിവന്ന സംഘം കഴക്കൂട്ടത്ത് പിടിയിലായി. രണ്ട് വാടകവീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഏഴ് സ്ത്രീകളടക്കം 13 പേരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

 

ഇതുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരനായ ഇടുക്കി സ്വദേശി ജിജുനായർ (30), തൃശൂർ സ്വദേശി സനീഷ് (27), പേരൂർക്കട സ്വദേശി ദിനു (29), വക്കം സ്വദേശി ജെസഫി (28), നെട്ടയം സ്വദേശി പ്രതീഷ് (30), വർക്കല സ്വദേശി നാസർ (43), നെടുമങ്ങാട് സ്വദേശിനികളായ ഷീബ (30), നീതു (19), ശാസ്തമംഗലം സ്വദേശിനി ശോഭ (38), പാലക്കാട് സ്വദേശിനി ജ്യോതി (28), നെയ്യാറ്റിൻകര സ്വദേശിനി ശുഭ (37), പാലോട് സ്വദേശിനി അശ്വതി (42), വട്ടിയൂർക്കാവ് സ്വദേശിനി ശശികല (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

 
സെന്റ് ആൻഡ്രൂസ് ജ്യോതിനിലയം സ്കൂളിന് സമീപവും കാര്യവട്ടം സ്റ്റേഡിയത്തിനടുത്തുമായി രണ്ട് വാടക വീടുകൾ കേന്ദ്രീകരിച്ചാണ് മാസങ്ങളായി ഇവർ ഇടപാട് നടത്തി വന്നിരുന്നത്. കഴക്കൂട്ടം ടെക്നോപാർക്ക് കേന്ദ്രീകരിച്ച് നിരവധി പേർ ഈ സംഘത്തിന്റെ വലയിൽ കുടുങ്ങിയതായി സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇടപാടുകാരിൽ നിന്ന് 3000 മുതൽ 15000 രൂപവരെ സംഘം ഇൗടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.

 
കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ വ്യാപക റെയ്ഡിലാണ് വാണിഭ സംഘം വലയിലായത്. ഓൺലൈനിൽ സൈറ്റ് തുറന്നാണ് ഇവർ ആവശ്യക്കാരെ തേടിപ്പിടിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സൈറ്റിനെക്കുറിച്ചും സെക്സ് റാക്കറ്റിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.