ജനതാദൾ നേതാവിനെ അക്രമിസംഘം വെട്ടിക്കൊന്നു,തൃശൂരിൽ ഇന്ന് ഹർത്താൽ

single-img
25 March 2015

accidentജനതാദൾ  നേതാവിനെ  അക്രമിസംഘം വെട്ടിക്കൊന്നു. നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ്  ദീപക്കാണ്  (42) മരിച്ചത്.  ആക്രമണത്തിൽ സുഹൃത്തുക്കളായ നാലുപേർക്ക് പരിക്കേറ്റു.  ഇന്നലെ രാത്രി ഒമ്പതോടെ  പഴുവിൽ സെന്ററിലെ റേഷൻ കട അടച്ച് വീട്ടിലേക്ക് പോകാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ഓമ്‌നി വാനിലെത്തിയ മുഖംമൂടിധാരികളായ നാലംഗ സംഘമാണ്  അക്രമം നടത്തിയത്.  രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് ആണ് സൂചന . സംഭവത്തിൽ പ്രതിഷേധിച്ച് തൃശൂരിൽ ഇന്ന്  ജനതാദൾ ഹർത്താൽ ആചരിക്കും.