ഗോവയിൽ മോഡേണ്‍ ഡ്രസ്സുകൾക്ക് വിലക്ക്

single-img
25 March 2015

download (1)ഗോവയിൽ ഇനി മുതൽ ഓഫീസ് സമയത്ത് സ്ലീവ്‌ലെസ് വസ്ത്രങ്ങൾ, ടീ ഷർട്ടുകൾ, ജീൻസ്, മൾട്ടി പോക്കറ്റഡ് പാന്റുകൾ എന്നിവ ധരിക്കുന്നതിൽ നിന്ന് സർക്കാർ ജീവനക്കാരെ വിലക്കി.നിയമസഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി വകുപ്പ് മന്ത്രിയായ ദയാനന്ദ് മൻഡ്രേക്കർ ഇക്കാര്യം വെളിപ്പെടുത്തി.

ഔദ്യോഗിക വസ്ത്രങ്ങൾ മാത്രം ധരിക്കാനാവശ്യപ്പെട്ട് വകുപ്പ് മേധാവി പ്രസാദ് ലോലിയെങ്കാർ അടുത്ത കാലത്ത് ഉത്തരവു പുറപ്പെടുവിച്ചതായി അദ്ദേഹം അറിയിച്ചു.ഡ്രസ് കോഡ് ലംഘനം പരിശോധിക്കാനായി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർമാക്ക് പ്രത്യേക ചുമതല നൽകിയിട്ടുമുണ്ട്.