തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതിപ്പണം ചെലവിടുന്നതിന് സാവകാശം നൽകാൻ മന്ത്രിസഭായോഗ തീരുമാനം

single-img
25 March 2015

download (1)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ സാമ്പത്തിക വർഷത്തെ പദ്ധതിപ്പണം ചെലവിടുന്നതിന് അടുത്തവർഷം മാർച്ച് 31വരെ സാവകാശം നൽകാൻ മന്ത്രിസഭായോഗ തീരുമാനം . തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ത്രിതല പഞ്ചായത്തുകളുടെ ബില്ലുകൾ ഈ മാസം 30വരെ ട്രഷറിയിൽ സ്വീകരിക്കുന്നതിന് ധനകാര്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

പൊതുവിതരണ രംഗം കമ്പ്യൂട്ടർവത്കരിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ച നിവേദിത പി. ഹരൻ കമ്മിഷൻ റിപ്പോർട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. കമ്പ്യൂട്ടർവത്കരണത്തോടെ പൊതുവിതരണരംഗം സുതാര്യവും കാര്യക്ഷമവുമാക്കാനാകും. പൊതുവിപണിയിൽ ശക്തമായി ഇടപെട്ട് വിലനിയന്ത്രണം ഉറപ്പുവരുത്താൻ സർക്കാരിന് സാധിക്കും.
പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾക്കായി താൽക്കാലികമായി നിയമിച്ച 921 ജീവനക്കാരുടെ കാലാവധി സെപ്റ്റംബർ 30വരെ നീട്ടി.

 

 

ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിൽ 750ഉം ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ 171 പേരുമാണുള്ളത്. മത്സ്യത്തൊഴിലാളി കടാശ്വാസകമ്മിഷന്റെ കാലാവധി രണ്ട് വർഷത്തേക്ക് നീട്ടി. മത്സ്യത്തൊഴിലാളികൾക്ക് രണ്ടാഴ്ചത്തേക്ക് സൗജന്യറേഷൻ അനുവദിക്കും.