സര്‍ക്കാര്‍ ഓഫീസ് ശുചീകരിക്കാൻ ഗോ മൂത്രം ഉപയോഗിക്കണമെന്നു കേന്ദ്രമന്ത്രിയുടെ നിർദ്ദേശം

single-img
25 March 2015

menakaസര്‍ക്കാര്‍ ഓഫീസുകളുടെ ശുചീകരണത്തിന് ഇനി ഗോ മൂത്രം ഉപയോഗിക്കാൻ വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധിയുടെ നിർദ്ദേശം.പരിസ്ഥിതി സൗഹൃദമായതിനാലാണ് ശുചീകരണത്തിനു ഗോമൂത്രത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഗോ നൈല്‍ ഉപയോഗിക്കാന്‍ വിവിധ മന്ത്രാലയങ്ങളോട് നിര്‍ദേശിച്ചത്.ഇപ്പോള്‍ ഉപയോഗിക്കുന്ന ഫിനൈല്‍ പരിസ്ഥിതിക്കു ഹാനികരമാണെങ്കിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഹോളി കൗ ഫൗണ്ടേഷന്‍ സംഘടനയാണു ഗോ നൈല്‍ ഉത്പാദിപ്പിക്കുന്നത്.ഗോ മൂത്രത്തിൽ നിന്നും ചാണകത്തിൽ നിന്നും ഷാമ്പൂവും സോപ്പും ഉൾപ്പെടെയുള്ളവ നിർമ്മിക്കുന്ന സർക്കാർ ഇതര സംഘടനയാണു ഹോളി കൗ ഫൗണ്ടേഷന്‍.പദ്ധതി പരിസ്ഥിതി സൗഹൃദവും പശുക്കള്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കുന്നതുമാണെന്നാണ് മേനക പറയുന്നത്. രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ പ്രതിവര്‍ഷം 20 ലക്ഷം രൂപയുടെ ഫിനൈല്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ ഫിനൈലിന് പകരം ഘട്ടം ഘട്ടമായി ഗോനൈല്‍ ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.