ജീവൻ രക്ഷിച്ച മറവി: ജര്‍മ്മന്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി രക്ഷപെട്ടത് സ്വന്തം മറവി കാരണം

single-img
25 March 2015

germanwings-wipout-new-mainആദ്യം ആ നിമിഷത്തെ ഈ കുരുന്ന് ശപിച്ചിട്ടുണ്ടാകും. തന്റെ ഓര്‍മ്മയെ ഒരു നിമിഷം അലട്ടിയ മറവി ജീവിതത്തിലേക്കുള്ള മടക്കി ടിക്കറ്റായിരുന്നു എന്ന് ആ വിദ്യാര്‍ത്ഥിക്ക് പിന്നീടാണ് മനസ്സിലായത്.

ഫ്രാന്‍സില്‍ ജര്‍മ്മന്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരേ ക്ലാസിലെ 16 കുട്ടികളാണ് മരണത്തിന് കീഴടങ്ങി. എന്നാല്‍ യാത്രയ്ക്കു പോകേണ്ടിയിരുന്ന ക്ലാസിലെ ഒരു കുട്ടി മാത്രം മരണത്തിന് കീഴടങ്ങിയില്ല. മറന്നു പോയ പാസ്സ്‌പോര്‍ട്ടാണ് കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കുവാന്‍ കാരണമായത്. വിമാനം കൃത്യ സമയത്ത് പുറപ്പെട്ടതിനാല്‍ തന്നെ പാസ്സ്‌പോര്‍ട്ട് എടുത്ത് യാത്ര തുടരുവാന്‍ ഈ വിദ്യാര്‍ത്ഥിക്ക് സാധിച്ചില്ല. ബാര്‍സലോണയിലേക്ക് പഠനത്തിന്റെ ഭാഗമായി ചേക്കേറുവാന്‍ പോയവരാണ് മരണത്തിന് കീഴടങ്ങിയത്. ദുരന്തത്തില്‍ സ്‌കൂള്‍ കുട്ടികളടക്കം 150 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഹാല്‍ട്ടേര്‍ണ്‍ ആം സീലെ ജോസഫ് കോയിംഗ് ജിംനേഷ്യം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ച 16 പേരും. മരണ വാര്‍ത്ത ഞെട്ടലോടെയും അതീവ ദുഖത്തോടെയുമാണ് സ്‌കൂള്‍ അധികൃതരും ബാക്കിയുള്ള വിദ്യാര്‍ത്ഥികളും ഏറ്റെടുത്തത്. മരിച്ച കുട്ടികള്‍ക്ക് വേണ്ടിയും അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍ക്ക് വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. തെക്കന്‍ ഫ്രാന്‍സിലെ ആല്‍പ്‌സിലാണു വിമാനം തകര്‍ന്നു വീണത്.