സിഡ്‌നിയിലെ പിച്ചിനെ ഓസ്‌ട്രേലിയ ശരിക്കും ഭയക്കുന്നു, ഓസീസ് താരങ്ങള്‍ക്ക് ഉപദേശവുമായി സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍

single-img
25 March 2015

303051-6769f03e-d2a6-11e4-b8cc-103b9fcc00b7ഒരു കാര്യം എന്തായാലും ഉറപ്പായി. ഇന്ത്യയുമായുള്ള സെമിഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഓസ്‌ട്രേലിയ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിനെ അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍ തന്നെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ്.

ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കിനാണ് വോണ്‍ പ്രത്യേക പരിശീലനം നല്‍കിയത്. നെറ്റ്‌സില്‍ ഏറെ നേരം ചെലവഴിച്ച വോണ്‍ വിലപെട്ട ഉപദേശങ്ങളും നല്‍കി. വോണിനെ സംബന്ധിച്ചിടത്തോളം സിഡ്‌നി ഭാഗ്യ ഗ്രൗണ്ടാണ്.

14 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 64 വിക്കറ്റും 26 ഏകദിനങ്ങളില്‍ നിന്നായി 43 വിക്കറ്റുകളും വോണ്‍ ഇവിടെ നിന്ന് നേടിയിട്ടുണ്ട്.സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് ഒരുപക്ഷേ പേസര്‍മാരേക്കാളും സ്പിന്നിനെയാകും തുണക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരമൊരു സാഹചര്യത്തില്‍ അശ്വിന്റെയും ജഡേജയുടേയും ബൗളിങ് ഓസീസിനെ കുഴയ്ക്കുമെന്ന് ഉറപ്പാണ്.