ഞാനാണ് ന്യൂസിലന്‍ഡിന്റെ വിജയശില്‍പി, പക്ഷേ ദക്ഷിണാഫ്രിക്ക തോറ്റതില്‍ ദുഖമുണ്ടെന്ന് ഗ്രാന്റ് എലിയട്ട്

single-img
25 March 2015

bhx4yzpvtdlwyattvtjhലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്ക തോറ്റതില്‍ ദുഖമുണ്ടെന്ന് ന്യൂസിലന്‍ഡ് താരം ഗ്രാന്റ് എലിയട്ട്. 84 റണ്‍സെടുത്ത എലിയട്ടിന്റെ പ്രകടനമായിരുന്നു ന്യുസിലന്‍ഡിനെ വിജയത്തിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് ന്യൂസിലന്‍ഡില്‍ എത്തിയ താരമാണ് എലിയട്ട്.

തോല്‍വിക്ക് ശേഷം നിരാശനായി പിച്ചില്‍ കിടന്ന ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്‌നെ ആശ്വസിപ്പിക്കാന്‍ എലിയട്ട് എത്തിയിരുന്നു. ജയത്തിലും തോല്‍വിയിലും നാം വിനയമുള്ളവരായിരിക്കണമെന്നും ദക്ഷിണാഫ്രിക്കയുടെ തോല്‍വിയില്‍ തനിക്ക് ദു:ഖമുണ്ടെന്നും എലിയട്ട് പറഞ്ഞു. അതേസമയം സ്‌റ്റെയ്‌നെ എലിയട്ട് കൈപിടിച്ചെഴുന്നേല്‍പിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.