കല്‍ക്കരി പാടം കേസ്; മന്‍മോഹന്‍ സിംഗ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

single-img
25 March 2015

ManmohanSingh.jpg67ന്യുഡല്‍ഹി: കല്‍ക്കരി പാടം കേസില്‍ നേരിട്ട് ഹാജരാകണമെന്ന വിചാരണ കോടതിയുടെ നിര്‍ദേശത്തിനെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഏപ്രില്‍ എട്ടിന് ഹാജരാകണമെന്നായിരുന്നു മന്‍മോഹന്‍ സിംഗിന് കോടതി നിര്‍ദേശം നല്‍കിയത്. ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ വഴിവിട്ട ഇടപെടല്‍ നടത്തിയിട്ടില്ല. കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും സിംഗ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, ചതി, അഴിമതി എന്നീ കുറ്റങ്ങളാണ് സി.ബി.ഐ സിംഗിനെതിരെ ചുമത്തിയത്. 2005ല്‍ മന്‍മോഹന്‍ സിംഗ് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിക്കുമ്പോഴാണ് ബിര്‍ല ഗ്രൂപ്പിന് കല്‍ക്കരിപ്പാടം അനുവദിച്ചത്.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന കല്‍ക്കരിപ്പാടം ഇടപാടില്‍ സര്‍ക്കാരിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി 2012ല്‍ ഓഡിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വിവാദമായതോടെ സുപ്രീം കോടതി 200 ഓളം കല്‍ക്കരിപാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.